കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം വിദ്യാർത്ഥികൾ കാടുകയറിക്കിടന്ന ഐക്കരനാട് സൗത്ത് വില്ലേജോഫീസ് പരിസരം ശുചീകരിച്ചു. പഞ്ചായത്തംഗം ജിംസി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ എ. അമ്പിളി അദ്ധ്യക്ഷയായി.പ്രിൻസിപ്പൽ ഹണിജോൺ തേനുങ്കൽ മുഖ്യപ്രഭാഷണം നടത്തി. വില്ലേജോഫീസർ ജിജോ വർഗീസ്, പ്രോമി തിലകൻ, ഏലിയാസ് എം.മാത്യു എന്നിവർ സംസാരിച്ചു. ഇരുപതോളം വോളന്റിയർമാർ പങ്കാളികളായി.