kklm
കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മരിയ ഗൊരേത്തി വൃക്ഷത്തൈ നടുന്നു

കൂത്താട്ടുകുളം: ക​വ​യി​ത്രി​ ​സു​ഗ​ത​കു​മാ​രി​യു​ടെ​ ജന്മദിനത്തിൽ കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മരിയ ഗൊരേത്തി വൃക്ഷത്തൈ നട്ട് ആദരമർപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി. ബി. സാജു, വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി, ഹെഡ്മിസ്ട്രസ് എം. ഗീതാദേവി എന്നിവർ പങ്കെടുത്തു. സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.