വൈപ്പിൻ: ഞാറക്കൽ സെന്റ് മേരീസ് പള്ളിയിൽ സെബാസ്റ്റ്യനോസിന്റെ തിരുനാളിന് വികാരി ജോസഫ് കരുമത്തി കൊടിയേറ്റി. ഫാ. ജോസി വടക്കേ ആക്കയിലിന്റെ കാർമ്മികത്വത്തിൽ കുർബാന, അങ്കമാലി അതിരൂപത വൈസ് ചാൻസലർ റവ. ഫാ. ജസ്റ്റിൻ കൈപ്രംപാടന്റെ പ്രസംഗം , അമ്പ് എഴുന്നള്ളിപ്പ് എന്നിവയാണ് തിരുനാൾ പരിപാടികൾ.