ksta
കെ.എസ്.ടി.എ ജില്ലാ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: കെ.എസ്.ടി.എ ജില്ലാ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. പി. വാസുദേവൻ സ്വാഗതം പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര, ചിത്രപ്രദർശനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ, വൈസ് പ്രസിഡന്റ് എൽ. മാഗി, എക്സിക്യുട്ടീവ് അംഗം കെ.വി. ബെന്നി എന്നിവർ പ്രസംഗിച്ചു പൊതു സമ്മേളനം എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കർ, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബി. സുരേഷ്, സബിത എസ്, ഏലിയാസ് മാത്യു തുടങ്ങിയവർ സംബന്ധിച്ചു.