വൈപ്പിൻ: മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് കടലിൽ പോയ തൊഴിലാളിയെ ബോട്ടിൽനിന്ന് വീണ് കാണാതായി. പള്ളിപ്പുറം കോൺവെന്റ് കടപ്പുറം പോത്തേത്ത് വീട്ടിൽ പരേതനായ ദേവസിയുടെ മകൻ ജോൺസനെയാണ് (42) കാണാതായത്. കഴിഞ്ഞ ബുധാനാഴ്ച രാവിലെ പത്തിന് ആലപ്പുഴ ഭാഗത്തുനിന്ന് 63 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തികൊണ്ടിരിക്കെയാണ് കടലിൽവീണത്. ബോട്ടിൽ ഉണ്ടായിരുന്ന രണ്ട്

ബംഗാൾ സ്വദേശികൾ ഉടനെ റോപ്പിട്ട് കൊടുക്കുകയും ഒരാൾ കടലിൽചാടി രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും ആളെ കണ്ടുകിട്ടിയില്ല. കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് മുനമ്പം ഹാർബറിൽ നിന്ന് ബോട്ട് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. തമിഴ്‌നാട് സ്വദേശി ഡോൺബോസ്‌കോ എന്നയാളുടെ മാമേരി എന്ന ബോട്ടിലാണ് മത്സ്യബന്ധനത്തിന് പോയത്.