court

കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജിയിൽ 29ന് വിധി വന്നേക്കും.

ഇന്നലെ ഈ കേസിൽ കോടതി വാദംകേട്ടു. കേസിലെ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഇന്നലെയും വിചാരണക്കോടതിയിൽ ഹാജരാക്കാനായില്ല. വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിപിൻലാൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി നാളെ ഈ അപേക്ഷ പരിഗണിച്ചേക്കും.