വൈപ്പിൻ: രോഗനിരീക്ഷണ, പ്രതിരോധ , രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ സമഗ്രമാക്കുന്നതിനായി പള്ളിപ്പുറം ഗ്രാമപഞ്ചായത്തും മുനമ്പം കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രത ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. അമൃതകുമാരൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി എച്ച് അലി , രാധിക സതീഷ്, ബിന്ദു തങ്കച്ചൻ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ എം എ സോജി , ജെ എച്ച് ഐ മാരായ പി ജി ആന്റണി, പി എൻ ഉഷാകുമാരി എന്നിവർ പരിശീലന പരിപാടികൾ നയിച്ചു.
വാർഡ് തലത്തിൽ ആരോഗ്യ ശുചിത്വ പോഷണം സമിതികളുടെ യോഗം കൂടി സമഗ്ര ആരോഗ്യ ജാഗ്രത കർമ്മ പദ്ധതി തയ്യാറാക്കും. ജീവിത ശൈലി രോഗ നിയന്ത്രണം ലക്ഷ്യമാക്കി പ്രമേഹം, രക്തസമ്മർദ്ദംപരിശോധനകൾ നടത്തി നടപടികൾ ഈയാഴ്ചയിൽ തന്നെ നടപ്പാക്കും.