pk-ramesh
പി.കെ. രമശേ്

ആലുവ: നിർമ്മാണ ജോലിക്കിടെ യന്ത്രം ശരീരത്തിലേക്ക് വീണുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. ആലുവ പുളിഞ്ചുവട് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം പെരിന്തൽമണ്ണ രാമപുരം പണിയാങ്കര വീട്ടിൽ പി.കെ. രമേശാണ് (32) മരിച്ചത്.

സെമിനാരിപ്പടിക്ക് സമീപമുള്ള ഒരു വീട്ടിൽ വെൽഡിംഗ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. യന്ത്രം നിയന്ത്രണം തെറ്റി നെഞ്ചിൽ പതിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: സത്യഭാമ. ഭാര്യ: ലതിക.