കൊച്ചി: ജില്ലയിൽ ഇന്നലെ 1083 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 992പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 80പേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല.5 ആരോഗ്യ പ്രവർത്തകരും ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. നേരത്തെ ചികിത്സയിലായിരുന്ന 1038 പേർ രോഗ മുക്തിനേടിയിട്ടുണ്ട്. അതേസമയം 1517 പേരെ കൂടി ഇന്നലെ പുതുതായി നിരീക്ഷണത്തിലാക്കി. ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 24492 ആണ്.