കൊച്ചി : തോട്ടം നയം അംഗീകരിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനത്തെ കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സ്വാഗതം ചെയ്തു. നയം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ ചേംബർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.റബർ, ഏലം, കാപ്പി തോട്ടങ്ങളിൽ ഇടവിളകൃഷിയും മിശ്രിതവിളകളും അനുവദിക്കുന്നത് വരുമാനം മെച്ചപ്പെടുത്തുമെന്ന്
പ്രസിഡന്റ് കെ. ഹരികുമാർ പറഞ്ഞു.
തോട്ടവിളകൾക്കുള്ള ഇൻഷ്വറൻസ് പരിരക്ഷയും സ്വാഗതാർഹമാണ്.
കാർഷികനിരക്കിൽ വൈദ്യുതി, തോട്ടം ജീവനക്കാർക്ക് ഇ.എസ്.ഐ പരിരക്ഷ തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കണമെന്ന് ചേംബർ സർക്കാരിനോട് അഭ്യർത്ഥിച്ചു.