കൊച്ചി: സാങ്കേതികവിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി പുതിയ മേഖലകളിലേക്കു കടക്കാൻ യുവാക്കൾ തയാറാകണമെന്ന് കേരള മാനേജ്മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച സ്റ്റാർട്ട് കോൺ ചർച്ച നിർദ്ദേശിച്ചു.

റിയാഫി ടെക്‌നോളജീസ് സഹസ്ഥാപകനും സി.ഇ.ഒ യുമായ ജോൺ മാത്യു, ട്രാൻസൈറ്റ്‌സ് സിസ്റ്റംസ് സഹസ്ഥാപകനും ചെയർമാനുമായ ജിസ് ജോർജ് എന്നിവർ സംസാരിച്ചു. കെ.എം.എ പ്രസിഡന്റ് ആർ. മാധവ്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചർച്ചയിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്.ആർ. നായർ, സെക്രട്ടറി ജോമോൻ ജോർജ് എന്നിവർ സംസാരിച്ചു.