മൂവാറ്റുപുഴ: അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്ന നിർദ്ധ കുടുംബങ്ങൾക്ക് സ്വന്തമായി വീട് എന്ന സ്പ്വനം യാഥാർത്ഥ്യമാക്കുന്നതിനായി സി.പി.എം രൂപം കൊടുത്ത പദ്ധതിയാണ് കനിവ് ഭവന പദ്ധതിയെന്ന് ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പറഞ്ഞു . സി.പി.എം പായിപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിച്ചിറങ്ങരയിൽ നിർമ്മിച്ച കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സി.എൻമോഹനൻ . സി.പി.എം ജില്ലാ കമ്മിറ്റി 113 കനിവ് ഭവനങ്ങൾ നിർമ്മിച്ചു നൽകി. തികച്ചും അർഹതയുള്ളവരെ കണ്ടെത്തിയണ് കനിവ് ഭവനം സി.പി.എം നിർമ്മിച്ചു നൽകുന്നതെന്നും സി.എൻ.മോഹനൻ പറഞ്ഞു. ഭവന നിർമ്മാണകമ്മിറ്റി ചെയർമാൻ ആർ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ പി.എം. ഇസ്മായിൽ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ പി.ആർ. മുരളീധരൻ, എൽദോഎബ്രഹാം എം.എൽ.എ, പിന്നോക്ക വിഭാഗ വികസനകോർപ്പറേഷൻ ചെയർമാൻ അഡ്വ. ടി.കെ സുരേഷ്, ഡോ. സബൈൻ ശിവദാസൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.പി. രാമചന്ദ്രൻ , കെ.എസ്.റഷീദ്, കെ.എൻ.ജയപ്രകാശ്, വി.ആർ. ശാലിനി, കെ.പി.രാമചന്ദ്രൻ, എം.പി.ലാൽ, ആർ.രാഗേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ്ഖാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ. കെ. മോഹനൻ , പഞ്ചായത്ത് മെമ്പർ എം.എ. നൗഷാദ്, നിർമ്മാണ കമ്മിറ്റി കൺവീനർ എ.അജാസ് എന്നിവർ സംസാരിച്ചു. പള്ളിച്ചിറങ്ങരയിൽ വാസയോഗ്യമല്ലാത്ത കുടിലിൽ താമസിക്കുന്ന രോഗിയും വിധവയുമായ വെള്ളെക്കാട്ട് പാത്തുമ്മക്കും മകൾക്കുമാണ് കനിവ് ഭവനം നിർമ്മിച്ച് നൽകിയത്. ഏഴ് ലക്ഷം രൂപ മുടക്കി 550 ചതുരശ്ര അടി വിസ്തീർണ്ണമുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ നിർമ്മിച്ച വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയ പാത്തുമ്മയും മകളും കനിവ് ഭവനത്തിൽ പ്രവേശിക്കുകയും തുടർന്ന് പായസവിതരണം നടത്തുകയും ചെയ്തു.