sndp
വെണ്ടുവഴി എസ് എൻ ഡി പി ശാഖായോഗം നടത്തിയ സ്വീകരണ ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.എ.സോമൻ മുനിസിപ്പൽ വൈസ് ചെയർപേഴ്സൻസിന്ധു ഗണേശന് ഉപഹാരം നൽകുന്നു

കോതമംഗലം: ശാഖാപരിധിയിൽ വരുന്ന വാർഡുകളിൽ നിന്നും വിജയിച്ച മുനിസിപ്പൽ കൗൺസിലർമാർക്ക് വെണ്ടുവഴി എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.ശാഖാ പ്രാർത്ഥനാ ഹാളിൽ നടന്ന സ്വീകരണ സമ്മേളനം കോതമംഗലം യൂണിയൻ സെക്രട്ടറി പി.എ. സോമൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ജി.ബ്രഹ്മവ്രതൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ബിൻസി തങ്കച്ചൻ, കൗൺസിലർ എ.കെ. ഷിനു എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ശാഖാ സെക്രട്ടറി പി.എൻ. നാരായണൻ, ടി.കെ. വിജയൻ പി.എ. മോഹനൻ, എം.എൻ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.