പറവൂർ: ദേശീയപാത 66 നിർമ്മിക്കാൻ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ 45 മീറ്ററിൽ സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി ത്രീഡി വിജ്‍ഞാപനം പുറത്തിറക്കാൻ ആവശ്യമായ രേഖകൾ നന്ത്യാട്ടുകുന്നത്തെ ലാൻഡ് അക്വിസിഷൻ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽനിന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക് കൈമാറിയതായി ലാൻഡ് അക്വിസിഷൻ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവി പറഞ്ഞു. ഇടപ്പള്ളി, ചേരാനല്ലൂർ വില്ലേജുകളുടെ ത്രീഡി വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഇനി പ്രസിദ്ധീകരിക്കാനുള്ള വരാപ്പുഴ, ആലങ്ങാട്, കോട്ടുവള്ളി, പറവൂർ, വടക്കേക്കര, മൂത്തകുന്നം എന്നീ വില്ലേജുകളുടേത് ഉടൻ പ്രസിദ്ധീകരിക്കും.