കൊച്ചി: തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം എഴുനൂറു രൂപയാക്കണമെന്നും പണി ചെയ്യുന്ന ദിവസങ്ങൾ ഇരുനൂറു ദിവസമായി കൂട്ടണമെന്നും ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി യോഗത്തിൽ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് എ.എൽ.സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. ഓമന ജോസഫ് മതിരപ്പിള്ളി അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ ഹെൻഡ്രി കാനൂട്ട്, ഷൈനി വാര്യത്ത്, കെ. നന്ദിനി, പ്രിയ സേവ്യർ, നീതു എം.സി എന്നിവർ സംസാരിച്ചു