പറവൂർ: കർഷകസമരത്തിന് ഐക്യദാർഢ്യവുമായി ബാലസംഘം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഐക്യഭൂപടം ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആര്യനന്ദ സജീവ് അദ്ധ്യക്ഷത വഹിച്ചു. ആര്യ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി. എൻ.പി. ലാലൻ, എം.കെ. ബാനർജി, കെ.കെ. ദാസൻ, ആർ.കെ. സന്തോഷ് എന്നിവർ പങ്കെടുത്തു.