പറവൂർ: കാതിക്കുടത്തെ കമ്പനിയുടെ പൈപ്പുലൈൻ കണക്കൻകടവിൽ സ്ഥാപിച്ച് വിഷമാലിന്യം പുറംതള്ളുവാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പുത്തൻവേലിക്കരയിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി എം.ടി. ജയൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി രഞ്ജിത്ത് മാത്യു അധ്യക്ഷത വഹിച്ചു.