karshika-bank
സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സന്ദർശിച്ച വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സുമായി ചർച്ച നടത്തുന്നു.

പറവൂർ: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. കുറഞ്ഞ പലിശയ്ക്ക് സ്വർണപ്പണയ വായ്പാപദ്ധതി ഉടൻ നടപ്പാക്കും. ഗ്രൂപ്പ് വായ്പാ കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ നടപടികൾ സ്വീകരിക്കും. ധനസഹായം സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസനബാങ്ക് നൽകുമെന്ന് പ്രസിഡന്റ് സോളമൻ അലക്സ് പറഞ്ഞു. വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് സന്ദർശിച്ച പ്രതിനിധി സംഘം പ്രസിഡന്റും മറ്റു ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. പറവൂർ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ, ഭരണസമിതി അംഗങ്ങളായ ടി.എ. നവാസ്, പി.പി. ജോയി, സംസ്ഥാന സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അപർണ പ്രതാപ് എന്നിവർ സംബന്ധിച്ചു.