പറവൂർ: കൈതാരം ചെറിയപ്പിള്ളി പുളിക്കൽ ക്ഷേത്രത്തിൽ മഹോത്സവം ഇന്ന് (തിങ്കൾ) നടക്കും. രാവിലെ ഏഴിന് ലളിതാസഹസ്രനാമാർച്ചന, ഒമ്പതരയ്ക്ക് നവകലശാഭിഷേകം. ഉച്ചയ്ക്ക് പന്ത്രണ്ടിനും വൈകിട്ട് ഏഴിനും കളമെഴുത്തുംപാട്ടും. രാത്രി പന്ത്രണ്ടരയ്ക്ക് വലിയഗുരുതിയ്ക്കു ശേഷം നടയടക്കും. അടുത്ത മാസം രണ്ടിന് നടതുറപ്പ്. രാവിലെ ആറിന് ഗണപതിഹോമം, എട്ടിന് കലശാഭിഷേകം.