കാലടി: കാലടി പ്ലാന്റേഷൻ പോസ്റ്റ് ഓഫീസിൽ നാൽപത് വർഷം ജോലി ചെയ്ത് അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായി വിരമിച്ച എം.എ.വർഗ്ഗീസിന് കാലടി പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യാത്ര അയപ്പ് നൽകി . അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു ജോമോൻ യോഗം ഉദ്ഘാടനം ചെയ്തു.ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി മുഖ്യ പ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ.മുരളി അദ്ധ്യക്ഷത വഹിച്ചു. ബിൽസി ബിജു എം.എം. ഷൈജു ,ജിനേഷ് ജനാർദ്ദനൻ, ബിജു ജോൺ, രമേശൻ എന്നിവർ സംസാരിച്ചു.