നെടുമ്പാശേരി: കപ്രശേരി പാടശേഖര സമിതിയുടെ നെൽകൃഷി വിളവെടുപ്പ് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ജയ മുരളീധരൻ, ബ്ലോക്ക് മെമ്പർ ദിലീപ് കപ്രശേരി, പാടശേഖരസമിതി പ്രസിഡന്റ് കുര്യാക്കോസ് പാറക്കൽ, സെക്രട്ടറി റോസി, കൃഷി ഓഫീസർ ശില്പ ആന്റണി, എൽസി, അശോകൻ, പാപ്പു, സതി തുടങ്ങിയവർ പ്രസംഗിച്ചു.