നെടുമ്പാശേരി: പ്രളയബാധിതർക്കായി നടപ്പാക്കുന്ന കെയർ ഹോം പദ്ധതി പ്രകാരം കുന്നുകര സർവീസ് സഹകരണ ബാങ്ക് നിർമ്മിക്കുന്ന പതിമൂന്നാമത്തെ വീടിന് തറക്കല്ലിട്ടു. കുന്നുകര നൂലുണ്ണിപ്പാടം ഓമനക്കുട്ടന്റെ വീടിന്റെ തറക്കല്ലിടൽ ബാങ്ക് പ്രസിഡന്റ് എം.വി. കുഞ്ഞുമരക്കാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. കാസിം, കുന്നുകര പഞ്ചായത്ത് അംഗം സുധ വിജയൻ, ബോർഡ് അംഗങ്ങളായ എസ്. ബിജു,പി.പി. വർഗീസ്, വി.സി. മഹേശൻ, എം.ആർ. ഹരിപ്രസാദ്, കെ.കെ. രാജൻ, എൻ. ശ്രീദേവി, ലേഖ പോൾ എന്നിവർ പങ്കെടുത്തു.