sweekaranam

കൊച്ചി: കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട സുനിത ഡിക്‌സനെ എറണാകുളം ശിവക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പെരുവനം കുട്ടൻ മാരാർ ഷാൾ അണിയിച്ച് ആദരിച്ചു. ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ കെ.വി. ഷാജി, എറണാകുളം ക്ഷേത്രസമിതി ചെയർമാൻ അഡ്വ. ബാലഗോപാൽ, ജോയിൻ സെക്രട്ടറി ടി.വി. കൃഷ്ണമണി, ട്രഷറർ അജിത് വാര്യർ, കൊച്ചി ദേവസ്വം ബോർഡ് ഓഫീസർ എ.ആർ. രാജീവ്, കമ്മിറ്റി അംഗമായ അധികായൻ ,ആർ.എസ്. പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. റെജി കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.