m

തൃക്കാക്കര: പ്രധാനമാന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ സമ്പത്ത് കോർപ്പറേറ്റുകൾക്ക് മുന്നിൽ അടിയറ വക്കുകയാണെന്ന് അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം എ.പി. ഷാജി പറഞ്ഞു.
ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട്‌ നടക്കുന്ന 34 -ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കെ.ജി.രാംദാസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി.സുരേന്ദ്രൻ, കെ.എം.ദിനകരൻ, ഇ.കെ.ശിവൻ, കെ.എൻ.രാധാകൃഷ്ണൻ, സി.എൻ.അപ്പുകുട്ടൻ, എസ്.ബിജു, ഫ്രെ: എൻ.രമാകാന്തൻ, ടി.എ.സുഗതൻ,എൻ.ജയദേവൻ, പി.എ.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.