കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പല്ലാരിമംഗലം പഞ്ചായത്തിൽ നടത്തിയ ജനസമ്പർക്ക പരിപാടിയും വിധവകളായ അമ്മമാർക്ക് നൽകുന്ന പെൻഷൻ വിതരണവും സി.പി.എം നേതാക്കൾ തടസപ്പെടുത്തിയതായി പരാതി. രോഗികളോട് അസഭ്യം പറയുകയും എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറത്തിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും മരുന്നുകളും ബാനറും കസേരകളുംം നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.