പള്ളുരുത്തി: ഡിഫറന്റലി ഏബിൾഡ് പേഴ്സൺ വെൽഫെയർ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ വി.കെ.ശശിധരൻ അനുസ്മരണം നടത്തി.സി .പി .എം ഏരിയാ സെക്രട്ടറി പി.എ.പീറ്റർ ഉദ്ഘാടനം ചെയ്തു. സി.പി.കുമാരി അദ്ധ്യക്ഷത വഹിച്ചു. ഷൈജുദാസ്, കെ.എം.ശിവരാജ്, ടി.കെ.സുധീർ, വി.പി.ശശി, മജ്ഞു മോഹൻ, വി.കെ.സുനു മോൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡൽഹി കർഷക സമരത്തിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.