ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല ത്രിതല തിരഞ്ഞെടുപ്പിൽ വിജയികളായവർക്ക് നാളെ സ്വീകരണം നൽകും. ജില്ലാ പഞ്ചായത്ത് അംഗം സനിത റഹിം, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹിത ജയകുമാർ, സാഹിദ അബ്ദുൽ സലാം, സിമി അഷറഫ്, റസീന നജീബ് എന്നിവർക്കാണ് സ്വീകരണം നൽകുന്നത്

രാവിലെ പത്തിന് നടക്കുന്ന യോഗം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷത വഹിക്കും. ഗ്രന്ഥശാല സംഘം താലൂക്ക് കൗൺസിൽ സെക്രട്ടറി അഡ്വ: വി.കെ. ഷാജി മുഖ്യപ്രഭാഷണം നടത്തും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് കരസ്ഥമാക്കിയവർക്കുള്ള ഉപഹാര വിതരണവും നടക്കും. സി.എസ്. അജിതൻ, വത്സല വേണുഗോപാൽ, നന്ദന ഷിജു എന്നിവർ സംസാരിക്കും. സെക്രട്ടറി ടി.കെ. ശാന്തകുമാർ സ്വാഗതവും വനിതാ വേദി കോ ഓർഡിനേറ്റർ ശ്രീനിക സാജു നന്ദിയും.