തിരുമാറാടി: തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ ഹരിത ഭവനം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ ഹരിതഭവനം നമ്പറുകൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ മുരളിധരകൈമൾ ഒൻപതാം വാർഡിലെ ഇടയതുരുത്തേൽ ലീലാ ബാബുവിന്റെ വീട്ടിൽ നമ്പർ പതിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
പ്രാഥമികഘട്ടത്തിൽ അജൈവമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായിരിക്കും പഞ്ചായത്ത് ഊന്നൽ നൽകുക. എല്ലാ മാസവും അജൈവമാലിന്യ സംസ്കരണത്തിനായി വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന ഹരിതകർമ്മസേനക്ക് അജൈവ വസ്തുക്കളും യൂസർഫീസും സ്ഥിരമായി നൽകുന്നവർക്കാണ് ഈ നമ്പർ നൽകുന്നത്.പഞ്ചായത്തിൽ നിന്നുള്ള സേവനങ്ങൾക്ക് ഇനിമുതൽ ഹരിതഭവനം നമ്പറുകൾ നിർബന്ധമാണ്.
വൈസ് പ്രസിഡന്റ് എം.എം. ജോർജ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജു ജോൺ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സന്ധ്യമോൾ പ്രകാശ്, വികസനകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ അനിത ബേബി, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുനി ജോൺസൺ, നെവിൻ ജോർജ്, ആതിര സുമേഷ്, സി.വി. ജോയ്, ആലീസ് ബിനു, രാജ്കുമാർ കെ.കെ, എം.സി.അജി, ബീനാ ഏലിയാസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മോഹൻകുമാർ പി.ആർ, സീനിയർ ക്ലർക്ക് റെജി ജോസഫ്, സി.ഡി എസ് ചെയർപേഴ്സൺ രജനി രവി, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ സുരേഷ് എ.എ, വി.ഇ.ഒമാരായ സൗമ്യ ശശിധരൻ, രാജി കെ.ആർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി