വൈപ്പിൻ: എറണാകുളം ജില്ലയിൽനിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന യാനങ്ങൾ ഫെബ്രുവരി 15ന് മുമ്പായി ലൈസൻസ് / പെർമിറ്റ് പുതുക്കണമെന്ന് വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ അറിയിച്ചു. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമവും ചട്ടങ്ങളും അനുസരിച്ച് ലൈസൻസ് / പെർമിറ്റ് ഇല്ലാതെ മത്സ്യബന്ധനയാനങ്ങൾ കടലിൽ പോകുന്നത് ശിക്ഷാർഹമാണ്. ദേശസുരക്ഷാ ഏജൻസികളുടെ പ്രത്യേക ജാഗ്രതാനിർദേശവും നിലനിൽക്കുന്നതിനാൽ നിയമാനുസൃത ലൈസൻസ് അല്ലെങ്കിൽ പെർമിറ്റ് പുതുക്കാതെ കടലിൽ പോകുന്ന യാനങ്ങൾക്കും ഉടമകൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അസി. ഡയറക്ടർ അറിയിച്ചു.