kklm
കാക്കൂർ കാളവയൽ സംഘാടക സമിതി യോഗം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാർഷിക മാമാങ്കം കാക്കൂർ കാളവയൽ കാർഷിക മേള 2021ന് സംഘാടക സമിതിയായി. 130-ാമത് കാളവയൽ ആഘോഷങ്ങൾ ഫെബ്രുവരി 16മുതൽ 20വരെ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ കാർഷിക സെമിനാറുകളും കന്നുകാലി പ്രദർശനവും മാത്രമാക്കി ചടങ്ങുകൾ ചുരുക്കി നടത്തും. സംഘാടകസമിതി യോഗം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് രമ മുരളീധരകൈമൾ അദ്ധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആലീസ് ഷാജു, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷ ആശ സനിൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം എം ജോർജ്, അനിത ബേബി, അഡ്വ. സന്ധ്യാമോൾ പ്രകാശ്, കെ. കെ. രാജുകുമാർ, ബീന ഏലിയാസ്, കെ.ആർ. പ്രകാശൻ, ബിനോയ്‌ കള്ളാട്ടുകുഴി, കൃഷി ഓഫീസർ സി. കെ. ജിജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: തോമസ് ചാഴികാടൻ എം.പി, അനൂപ് ജേക്കബ് എം.എൽ.എ (മുഖ്യരക്ഷാധികാരികൾ), രമ മുരളീധരകൈമൾ (ചെയർമാൻ), കെ.കെ. രാജുകുമാർ (ജനറൽ കൺവീനർ), ബിനോയ്‌ കള്ളാട്ടുകുഴി (സെക്രട്ടറി), കെ.ആർ. പ്രകാശൻ (ഖജാൻജി).