കൊച്ചി: അമൃതടവറിൽ രണ്ടുദിവസമായി നടന്ന ബി.ജെ.പി എറണാകുളം നിയോജക മണ്ഡലം ശില്പശാലയുടെ സമാപനസഭ ജില്ലാ സെക്രട്ടറിയും കൊച്ചി കോർപ്പറേഷൻ ടാക്‌സ് അപ്പീൽ കമ്മിറ്റി ചെയർമാനുമായ അഡ്വ. പ്രിയ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളെക്കുറിച്ച് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിമാരായ സി.ശിവൻകുട്ടി, രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് എസ് .ജയകൃഷ്ണൻ , സംസ്ഥാന സമിതി അംഗം എം.ഡി. ദിവാകരൻ, കെ.വി.എസ് ഹരിദാസ് ,ജി ല്ലാ വൈസ് പ്രസിഡന്റ് പി .പി . സഞ്ജീവൻ , ജില്ലാ സെക്രട്ടറിമാരായ ബസിത് കുമാർ , സി.വി സജിനി, ജില്ലാ കമ്മറ്റി അംഗം സി.എസ്. സജീവൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ന്യൂനപക്ഷമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ജിജി ജോസഫ് ശില്പശാല ഉദ്ഘാടനം ചെയ്തു .