വൈപ്പിൻ: യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തകയോഗം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. വിവേക് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൈപ്പിൻ നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച് യൂത്ത് കോൺഗ്രസ് പ്രതിനിധികളായ റോസ് മാർട്ടിൻ, സ്വാതിഷ് സത്യൻ, ലിഗീഷ് സേവ്യർ, വിവേക് ഹരിദാസ് എന്നിവരെ ആദരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഭാവിപരിപാടികളും യോഗം ആസൂത്രണം ചെയ്തു. ജില്ലാ സെക്രട്ടറി വിഷ്ണു പ്രദീപ്, മണ്ഡലം പ്രസിഡന്റുമാരായ റിന്റോ കെ. ജോയ്, വിശാഖ് അശ്വിൻ, നിധിൻ, ലിയോ കുഞ്ഞച്ചൻ, മനു കുഞ്ഞുമോൻ, ജസ്‌മോൻ മരിയാലയം, അഡ്വ. ആന്റണി ഔഷൻ ഹിജു എന്നിവർ സംസാരിച്ചു.