വൈപ്പിൻ: ന്യൂഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി ചെറായി ദേവസ്വംനടയിൽ സംഘടിപ്പിച്ച രാപ്പകൽ സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി, കെ.ആർ. ഗോപി, ഒ.കെ. കൃഷ്ണകുമാർ, പി.ബി. സജീവൻ, കെ.കെ. ജോഷി , എ.പി. പ്രനിൽ തുടങ്ങിയവർ പ്രസംഗിച്ചു. വി.ടി. സൂരജ്, വി.ബി. സേതുലാൽ, ജിഷ്ണുചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.