കൂത്താട്ടുകുളം:കിഴകൊമ്പ് പുരോഗമനസാഹിത്യ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വനിതാവേദിയുടെ വാർഷികവും പ്രശ്നോത്തരിയും നഗരസഭാ കൗൺസിലർ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ സെക്രട്ടറി എം. കെ. രാജു അദ്ധ്യക്ഷത വഹിച്ചു. സുമാഹരിദാസ്, മേരി ഫിലിപ്പോസ്, സോജിത ജേക്കബ്,ഷൈനി ജോൺ ,എന്നിവർ പ്രസംഗിച്ചു. ഡോ.മെറിൻ രാജു പ്രശ്നോത്തരിക്കും മത്സരങ്ങൾക്കും നേതൃത്വം നൽകി. വനിതാവേദി ഭാരവാഹികളായി എൽസി ബിജു (ചെയർപേഴ്സൺ), റെക്സി റെജി (വൈസ് ചെയർപേഴ്സൺ), അനു കെ.എ (കൺവീനർ), ഷിനുമോഹൻ (ജോ. കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു.