വൈപ്പിൻ: ബി.ജെ.പി വൈപ്പിൻ നിയോജകമണ്ഡലത്തിന്റെ പഠനശിബിരം എടവനക്കാട് എസ്.പി സഭ സ്‌കൂൾ ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം വി.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. എം.എൻ. വേദരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽസെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, കെ.ആർ. കൈലാസൻ, കെ.കെ. വേലായുധൻ, എ.പി. സുധീഷ്, എ.കെ. സുരേന്ദ്രൻ, വി.വി. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.