കൊച്ചി: സോളാർ കേസ് സി.ബി.ഐക്ക് വിട്ട എൽ.ഡി.എഫ് സർക്കാർ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് എം.ജി. റോഡ് ഉപരോധിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സിജോ ജോസഫ്, ദീപക് ജോയ്, അലോഷിയസ് സേവ്യർ, ഭാഗ്യനാഥ് എസ്. നായർ, പി.എ. സഗീർ, ജോസഫ് അലക്‌സ്, ജോൺസൻ മാത്യു, സക്കീർ തമ്മനം, കെ.എം. അനസ്, കെ.ആർ. രജീഷ്, വിവേക് ഹരിദാസ്, നോബൽ കുമാർ പി.എ.,എന്നിവർ നേതൃത്വം നൽകി.