മൂവാറ്റുപുഴ: ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തിക്കൊണ്ട് പുരോഗമന കലാസാഹിത്യസംഘം മൂവാറ്റുപുഴ നോർത്ത് യൂണിറ്റും വി.ആർ.എ പബ്ലിക് ലൈബ്രറിയും സംയുക്തമായി വാഴപ്പിള്ളി കവലയിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധക്കൂട്ടായ്മ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായ സിന്ധു ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ കെ.ജി അനിൽകുമാർ,ആർ രാകേഷ്,ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ കമ്മിറ്റിയംഗം കെ.കെ കുട്ടപ്പൻ , വി.ആർ.എ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ ആർ വിജയകുമാർ , സെക്രട്ടറി ആർ രാജീവ് , സൈബ്രറി കമ്മിറ്റി അംഗങ്ങളായ എം എം രാജപ്പൻപിള്ള, ജി പ്രേംകുമാർ, രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു .