മൂവാറ്റുപുഴ: കല്ലൂർക്കാട് കോസ്മൊപൊളിറ്റൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. സ്വീകരണ സമ്മേളനം എൽദോ എബ്രാഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ.ജയേഷ് അദ്ധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്ജ്, കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഫ്രാൻസിസ് തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് അഗംങ്ങളായ കെ.ജി.രാധാകൃഷ്ണൻ, ഷിവാഗോ തോമസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജെയിംസ്, മെമ്പർമാരായ സുമിത സാബു, ലാലി സ്റ്റൈബി, ഡെൽസി ലൂക്കാച്ചൻ, സുജിത് ബേബി, സണ്ണി കളപ്പുര, അനിൽ കെ. മോഹൻ, ജാൻസി ജോമി, സീമോൾ ബൈജു, ജിബി എ.കെ, ബാബു മനയ്ക്കപ്പറമ്പൻ, പ്രേമലത പ്രഭാകരൻ എന്നിവർക്ക് സ്വീകരണം നൽകി. ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് സംസാരിച്ചു.