photo
പഞ്ചായത്ത് പ്രതിനിധികൾക്ക് നായരമ്പലം വാടേൽ പള്ളി വികാരി പള്ളിയിൽ സ്വീകരണം നൽകുന്നു

വൈപ്പിൻ: നായരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ് , ഒമ്പതാം വാർഡ് അംഗം ജെയ്‌നി സേവ്യർ എന്നിവർക്ക് നായരമ്പലം സെന്റ് ജോർജ് ചർച്ച് വാടേൽ പാരീഷ് കൗൺസിൽ സ്വീകരണം നൽകി. വാടേൽ പള്ളിയിൽ വികാരി ഫാ. ഡോ. ആന്റണി തോപ്പിലാണ് ദിവ്യബലിക്ക് ശേഷം സ്വീകരണം നൽകിയത്. ചടങ്ങിൽ സഹവികാരി സിബിൻ ജോസി നെല്ലിശ്ശേരി, ജോർജ് മരക്കാപറമ്പിൽ, സെബാസ്റ്റ്യൻ മഠത്തിപറമ്പിൽ , ബേബിച്ചൻ താശ്ശേരി, നോബി വർഗീസ് എന്നിവർ സംസാരിച്ചു.