കൊച്ചി: കേരള അഭിഭാഷക പരിഷത്ത് കേരള ഹൈക്കോടതി യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. എസ്. ബിജു കിഴക്കനേല (പ്രസിഡന്റ്), അഡ്വ. ആർ.വി. ശ്രീജിത്ത് ( വൈസ് പ്രസിഡന്റ്), അഡ്വ. എം.എസ്. കിരൺ ( ലേഡി വൈസ് പ്രസിഡന്റ്), അഡ്വ. ദയാ സിന്ധു ശ്രീഹരി (സെക്രട്ടറി), അഡ്വ. സുവിൻ ആർ.മേനോൻ, അഡ്വ. സ്റ്റി ജോൺ ( ജോ. സെക്രട്ടറിമാർ), അഡ്വ.ജയശങ്കർ വി. നായർ (ഖജാൻജി), അഭിഭാഷകരായ രാജേഷ് കെ.രാജു, പി. വന്ദന, മാലിനി കെ. മേനോൻ, റിനു അശ്വൻ, വിഷ്ണു ജയപാലൻ, ജയകൃഷ്ണൻ വാഴൂർ, ഗോഡ്‌വിൻ ജോസഫ്, അനീഷ് മുരളീധരൻ, രൻജിത രാജൻ ( എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.