വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ അടിച്ചുവാരി വൃത്തിയാക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ക്വാഷൽ സ്വീപ്പർമാരുടെ വാക്ക് ഇന്റർവ്യൂ ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവരും 18 വയസ്സ് പൂർത്തിയായവരും ആയിരിക്കണം.ഇന്റർവ്യൂ സമയത്ത് അപേക്ഷ, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. 179 ദിവസത്തേക്ക് താൽക്കാലികമായിരിക്കും. മുൻപരിചയം ആവശ്യമില്ല.