മൂവാറ്റുപുഴ: മേക്കടമ്പ് ആമ്പല്ലൂർ മഹാദേവക്ഷത്രത്തിലെ തിരുഉത്സവം ഇന്ന് സമാപിക്കും. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം തന്ത്രി പ്രതിനിധി വെള്ളൂർ മന രജീഷ് നമ്പൂതിരി കൊടി ഇറക്കിയതിന് ശേഷം മൂവാറ്റുപുഴ ആറിൽ മൂന്നാംമുക്കിൽ കടവിൽ ഭഗവാന്റെ ആറാട്ട് നടക്കുന്നതാണ്. തിരിച്ച് വന്ന് കൊടിമരച്ചുവട്ടിൽ പറവഴിപാടും ശ്രീഭൂതബലിയും 25 കലശത്തിന് ശേഷം ഉച്ച പൂജയോടെ ഉത്സവം പര്യവസാനിക്കും.