കാലടി: കാലടി സഫ്ദർ ഹാഷ്മി കലാസമിതിയുടെ നേതൃത്വത്തിൽ ഹാഷ്മി അനുസ്മരണം സംഘടിപ്പിച്ചു. പൊതു സമ്മേളനം മുൻ ഗതാഗതവകുപ്പ് മന്ത്രി ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയതു . കലാസമതി പ്രസിഡന്റ് എം.എൻ.കുട്ടപ്പൻ അദ്ധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം കാലടി ഏരിയ സെക്രട്ടറി. പി.വി.രമേശൻ ഹാഷ്മി അനുസ്മരണം നടത്തി. ഫോക്ലോർ അക്കാഡമി അവാർഡ് ജേതാവ് പ്രശാന്ത്പങ്കൻ ജില്ലാ പഞ്ചായത്തംഗം ശാരദമോഹൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിജോ ചൊവ്വരാൻ,കെ.വി.അഭിജിത്ത്,ആൻസിജിജോ പഞ്ചായത്തംഗങ്ങളായ പി.കെ.കുഞ്ഞപ്പൻ,സി.വി.സജേഷ്, സരിതബൈജു ,സ്മിതബിജു ,ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഗായത്രി ,കാലടി എസ്. മുരളിധരൻ എന്നിവരെ അനുമോദിച്ചു. കലാസമിതി സെക്രട്ടറി ബേബി കാക്കശ്ശേരി,മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ടി.വർഗ്ഗീസ് ,രാജേഷ് കാട്ട്കുടി , കെ.പി.പോളി എന്നിവർ സംസാരിച്ചു.