ആലങ്ങാട്: കോട്ടപ്പുറം കാസ്റ്റിൽ ഫുട്ബാൾ ക്ലബ് സി.എഫ്.സി യുടെ നേതൃത്വത്തിൽ ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന മത്സരങ്ങളിൽ ഏഴ് ടീമുകൾ ഉണ്ട്. ഐ.പി .എൽ മാതൃകയിലായിരുന്നു തെരഞ്ഞെടുപ്പ്. ഞായറാഴ്ചകളിൽ മാത്രം നടക്കുന്ന മത്സരങ്ങൾ രണ്ട് മാസം നീണ്ടു നിൽക്കും. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി.ആർ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മുൻ പഞ്ചായത്ത് ഗം പി.എസ് ജഗദീരൻ അദ്ധ്യക്ഷത വഹിച്ചു.മുൻ പൊലീസ് ഫുട്ബാൾ താരം എ .എം അബു മുഖ്യാഥിതിയായി. കെ.എ മുഹ്സീൻ മുഹമ്മദ് അമിത്ത് എന്നിവർ സംസാരിച്ചു.