അങ്കമാലി: കാത്തിരിപ്പിന് വിരാമമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും കൊവിഡ് വാക്‌സിനേഷൻ സെന്റർ ആരംഭിച്ചു. വാക്‌സിനേഷൻ സെന്ററിന്റെ ഉദ്ഘാടനം റോജി എം ജോൺ എം.എൽ.എയും,അങ്കമാലി താലൂക്ക് മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബും ചേർന്ന് കൊവിഡ് വാക്‌സിൻ ആശുപത്രി ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ കളപ്പുരയ്ക്കലിനു കൈമാറി നിർവഹിച്ചു.
ആദ്യഘട്ടത്തിൽ മൂവായിരത്തിലധികം ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകാൻ എൽ.എഫിൽ സജ്ജീകരിച്ചിട്ടുള്ളതെന്ന് എം.എൽ.എ അറിയിച്ചു.ചടങ്ങിൽ ഫാദർ വർഗീസ് പാലാട്ടി, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സ്റ്റിജി ജോസഫ്, ഡോക്ടർ തോമസ് രാജു പോൾ, ഡോക്ടർ ജെറി ജോസ്, ഫാദർ ഷിജോ കോമ്പറമ്പൻ എന്നിവർ പങ്കെടുത്തു.ആരോഗ്യപ്രവർത്തകർക്ക് ശേഷം ഗവൺമെന്റ് പറയുന്നതനുസരിച്ച് കൊവിഡ് വാക്‌സിൻ പൊതുജനങ്ങൾക്കും ഇവിടെനിന്ന് ലഭ്യമാക്കുമെന്ന് ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അറിയിച്ചു. ആദ്യ കൊവിഡ് വാക്‌സിൻ ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സ്റ്റിജി ജോസഫ്, ഡോക്ടർ തോമസ് രാജു പോൾ ഡോക്ടർ ജെറി ജോസ് ഫാദർ സിജോ കൊന്നുപറമ്പൻ എന്നിവർ സ്വീകരിച്ചു.