ആലുവ: മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സംസ്ഥാന പുരസ്‌കാരമായ പി.എൻ. പണിക്കർ അവാർഡ് നേടിയ ടി.പി. വേലായുധനെ ചെങ്ങമനാട് വാണി കളേബരം വായനശാല അനുമോദിച്ചു. വാർഡ് മെമ്പർ ശോഭന സുരേഷ്‌കുമാർ യോഗം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.വി. രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. രാമകൃഷ്ണ പിള്ള, കെ.വി. ആന്റണി, എ.എസ്. ജയകുമാർ, കെ.ആർ. ഹരിദാസൻ, ടി.ഡി. ജയൻ, തങ്കമണി അമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.