കൊച്ചി: വനിതാ കമ്മിഷൻ മെഗാ അദാലത്തിൽ 23 പരാതികളിൽ തീർപ്പാക്കി. കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ ജില്ലയിൽ നിന്നും ലഭിച്ച 84 പരാതികളാണ് പരിഗണിച്ചത്. എട്ട് കേസുകൾ വിശദമായ വിവര ശേഖരണത്തിനായി വിവിധ വകുപ്പുകൾക്ക് കൈമാറി. ബാക്കിയുള്ള 54 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. കന്യാസ്ത്രീകൾ അടക്കമുള്ള സ്ത്രീകളെ ഓൺലൈൻ ചാനലുകൾ വഴി അപമാനിക്കുന്നതായി കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും കടന്നു കയറുന്ന പരാമർശങ്ങൾ ഒഴിവാക്കണം. ഇത്തരം പ്രവണതകൾ തടയാൻ കേന്ദ്ര നിയമം വരണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം .സി .ജോസഫൈൻ പറഞ്ഞു. കമ്മിഷൻ അംഗങ്ങളായ അഡ്വ. എം .എസ്. താര, അഡ്വ. ഷിജി ശിവജി, അഡ്വ.ഷാഹിത കമാൽ എന്നിവരാണ് പരാതികൾ കേട്ടത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അദാലത്ത് നടന്നത്.