നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല വാർഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ കാഷ് അവാർഡ് നൽകി ആദരിക്കും. അർഹരായവർ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിൻറെ പകർപ്പു സഹിതം ഫെബ്രുവരി രണ്ടിനകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.