ആലുവ: അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയുടേയും നാട്ടുവെളിച്ചം ചാരിറ്റബിൾ സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് ടി.ഐ. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം സനിത റഹിം, വാഴക്കളം ബ്ലോക്ക് പ്രസിഡന്റ് അൻവർ അലി, വൈസ് പ്രസിഡന്റ് അജി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റിൻ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹിത ജയകമാർ, അലീഷ ലിനേഷ്, റഹ്മത്ത് ജെയ്‌സൽ എന്നിവരെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി എസ്.എ.എം. കമാൽ, കെ.എ. ഷാജിമോൻ, ജോജി ജോസഫ്, എ.എൻ. രാജമോഹൻ, എം.പി. അബ്ദു, ജെയ്‌സൻ, തോമസ് തോട്ടുങ്കൽ, എ.ഡി. അശോക് കുമാർ, ജോയ് പാറപ്പുഴ എന്നിവർ സംസാരിച്ചു.