കൊച്ചി നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കനാലുകളിലൊന്നായ മുല്ലശേരി കനാലിന്റെ നവീകരണത്തിനും കനാൽ പരിസരത്തിന്റെ പുനരൂപകല്പനക്കുമായി ജി.ഐ.ഇസഡ്സിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായി മേയർ എം. അനിൽകുമാർ നാളെ പദ്ധതിപ്രദേശം സന്ദർശിക്കും. രാവിലെ 10.30 ന് സെന്റ്.തെരേസാസ് കോളേജിനും യാത്രാ ഓഡിറ്റോറിയത്തിനും ഇടയിലുള്ള കനാൽ പരിസരത്തുനിന്നും യാത്ര ആരംഭിക്കും. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയ വിദഗ്ദ്ധരും സംഘത്തിലുണ്ടായിരിക്കും. ഇന്തോ-ജർമ്മൻ ഉഭയകക്ഷി സാങ്കേതിക സഹകരണത്തിന്റെ ഭാഗമായി സുസ്ഥിര വികസനം-സ്മാർട്ട് സിറ്റീസ് (എസ്.യു.ഡി.-എസ്.സി.) പദ്ധതിയുടെ കീഴിൽ കേന്ദ്ര ഭവനനഗരാസൂത്രണ മന്ത്രാലയത്തിന്റെയും ജി.ഐ.ഇസഡിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.